ആശയുമായി ഉർവശിയും ജോജുവും
ആഗസ്റ്രിൽ ചിത്രീകരണം മലയാളത്തിന്റെ പ്രിയ താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ആശ എന്ന ചിത്രം നവാഗതനായ സഫർ സനൽ കഥ എഴുതി സംവിധാനം ചെയ്യുന്നു.വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, പണിഎന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രമേഷ് ഗിരിജ എന്നിവരാണ് മറ്റ് താരങ്ങൾ. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്രിൽ ആരംഭിക്കും. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിനുശേഷം ജോജു ജോർജ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മാണം. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി,
ചിത്രത്തിന്റെ പൂജ തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിൽ നടന്നു. ജോജു ജോർജും ഛായാഗ്രാഹകൻ മധു നീലകണ്ഠനും സംവിധായകൻ സഫർ സനലും ചേർന്ന് ഭദ്രദീപം തെളിച്ചു. ജോജു ജോർജ്ജ് ഫസ്റ്റ് ക്ലാപ്പും മധു നീലകണ്ഠൻ സ്വിച്ച് ഓണും നിർവഹിച്ചു. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി.പി.ആർ. ഒ: ആതിര ദിൽജിത്ത്,