വിപുലമായ സജ്ജീകരണം

Wednesday 16 July 2025 12:00 AM IST

തൃശൂർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ. 5000 പേർക്ക് വരി നിൽക്കാൻ പന്തലും ബാരിക്കേഡും റാമ്പുകളുമുണ്ട്. ആരോഗ്യ വിഭാഗം, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യു സേവനങ്ങളും സജ്ജമാക്കി. സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വരിയിൽ വഴിപാടുകൾ ശീട്ടാക്കുവാൻ കൗണ്ടറുകൾ ഉണ്ടാകും. ഇ ടോയ്‌ലെറ്റ്, വാഹന പാർക്കിംഗ് ക്രമീകരണങ്ങളും ഏർപ്പെടുത്തി. എല്ലാദിവസവും പ്രസാദഊട്ടും ഉണ്ടായിരിക്കും. 20, 27, ആഗസ്റ്റ് മൂന്ന്, ഒമ്പത്, 10 തീയതികളിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നാലമ്പല ദർശനത്തിനായി യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. വടക്കുന്നാഥ ക്ഷേത്രത്തിൽനിന്ന് രാവിലെ ആരംഭിക്കും. സീറ്റ് ഒന്നിന് 350 രൂപയാണ് നിരക്ക്. വടക്കുന്നാഥ ക്ഷേത്രം, കുളശ്ശേരി ക്ഷേത്രം, താണിക്കുടം ക്ഷേത്രം, അശോകേശ്വരം ക്ഷേത്രം, വെളപ്പായ ക്ഷേത്രം, കുറുമാലിക്കാവ് ക്ഷേത്രം, മുളങ്കുന്നത്തുകാവ് ക്ഷേത്രം, പൂങ്കുന്നം ക്ഷേത്രം എന്നിവിടങ്ങളിൽ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.