വിശാലിന് നായികയായി ദുഷാര വിജയൻ
Wednesday 16 July 2025 6:25 AM IST
സൂപ്പർ ഗുഡ് ഫിലിംസിന്റെ 99 -ാം ചിത്രം
മദ ഗജ രാജാ 'യുടെ വിജയത്തിനുശേഷം വിശാൽ അഭിനയിക്കുന്ന ചിത്രത്തിൽ ദുഷാര വിജയൻ നായിക. വിശാലിന്റെ കരിയറിലെ 35 -ാമത്തെ ചിത്രം രവി അരസ് രചനയും സംവിധാനവും നിർവഹിക്കുന്നു. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ ' സൂപ്പർ ഗുഡ് ഫിലിംസ് ' നിർമ്മിക്കുന്ന 99- മത്തെ സിനിമയാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ പൂജയ്ക്കുശേഷം നടൻ കാർത്തി ക്ലാപ്പടിച്ച് തുടക്കം കുറിച്ചു. സംവിധായകൻ വെട്രിമാരൻ, താരങ്ങളായ വിശാൽ, ജീവ, തമ്പി രാമയ്യ, ആർജൈ , ദുഷാര വിജയൻ എന്നിവരും പങ്കെടുത്തു. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
45 ദിവസത്തെ ആദ്യഘട്ട ചിത്രീകരണം ഉടൻ ചെന്നൈയിൽ ആരംഭിക്കും. പി .ആർ. ഒ സി. കെ. അജയ് കുമാർ,