എന്തൊക്കെയായാലും ജാനകിക്ക് നീതി ലഭിക്കണം, ജെഎസ് കെ ട്രെയിലർ

Wednesday 16 July 2025 6:27 AM IST

വിവാദങ്ങൾക്ക് ഒടുവിൽ ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഒഫ് കേരള എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സുരേഷ് ഗോപിയുടെയും അനുപമ പരമേശ്വരന്റെയും പഞ്ച് ഡയലോഗും തീപ്പൊരി പ്രകടവുമായാണ് ട്രെയിലർ. സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചനയും സംവിധാന വും നിർവഹിച്ച ചിത്രം കോർട്ട് റൂം ഡ്രാമ ആയി കഥ പറഞ്ഞ് പ്രസക്തമായ വിഷയമാണ് ചർച്ച ചെയ്യുന്നു. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.അസ്‌കർ അലി, മാധവ് സുരേഷ് , ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നാളെ ആഗോള റിലീസായി എത്തും.ഛായാഗ്രഹണം- രണദിവെ,

കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മാണം. വിതരണം - ഡ്രീം ബിഗ് ഫിലിംസ്, പി.ആർ. ഒ- വൈശാഖ് സി. വടക്കേ വീട്, ജിനു അനിൽകുമാർ.