അപൂർവ്വ പുത്രന്മാർ ട്രെയിലർ

Wednesday 16 July 2025 6:28 AM IST

വിഷ്ണു ഉണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത അപൂർവ്വ പുത്രന്മാർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ആക്ഷൻ, കോമഡി മാസ് എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം ജൂലായ് 18ന് തിയേറ്ററിൽ എത്തും. തെന്നിന്ത്യൻ താരങ്ങളായി പായൽ രാധാകൃഷ്ണ, അമൈര ഗോസ്വാമി എന്നിവരാണ് നായികമാർ. അശോകൻ, അലൻസിയർ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി എന്നിവരാണ് മറ്റ് താരങ്ങൾ. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. കഥ, തിരക്കഥ, സംഭാഷണം: ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ്. ഛായാഗ്രഹണം: ഷെന്റോ വി. ആന്റോ, എഡിറ്റർ: ഷബീർ സയ്യെദ്, സംഗീതം: മലയാളി മങ്കീസ്, റെജിമോൻ, ഗാനരചന: വിനായക് ശശികുമാർ, ടിറ്റോ പി. തങ്കച്ചൻ, വിജയരാജ്, പ്രസന്ന, ചൊക്ലി റാപ്പർ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, ഇവയ്ൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആരതി കൃഷ്ണ ആണ് നിർമ്മാണം. പി.ആർ.ഒ: ശബരി.