ഫുഡ് സ്ട്രീറ്റ് പദ്ധതിക്ക് തുടക്കം
Wednesday 16 July 2025 12:00 AM IST
തൃപ്രയാർ: വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള തളിക്കുളം സ്‌നേഹതീരം ബീച്ച് പാർക്കിൽ ഫുഡ് സ്ട്രീറ്റ് പദ്ധതി ആരംഭിച്ചു. സി.സി.മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിൽ തീരുമാനപ്രകാരം ആദ്യ ഘട്ടത്തിൽ ടീ ആൻഡ് സ്‌നാക്‌സ് , നാടൻ വിഭവങ്ങൾ തുടങ്ങിയ സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതൽ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങളുടെ സ്റ്റാളുകൾക്കായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അടുത്ത ഘട്ടത്തിൽ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. മുൻ എം.പി.ടി.എൻ.പ്രതാപൻ, ഡി.എം.സി.മാനേജർ എ. ടി.നേന, സൂപ്പർ വൈസർ അസ്ഹർ മജീദ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം സി.എം.നൗഷാദ്,പി.എസ്. സുൽഫിക്കർ, തുടങ്ങിയർ പങ്കെടുത്തു.