ഓഫീസ് ഉദ്ഘാടനം
Wednesday 16 July 2025 12:00 AM IST
തൃശൂർ: റൈസ് ബസാറിൽ പ്രവർത്തനമാരംഭിക്കുന്ന ബിന്നി ഇമ്മട്ടി ഫൗണ്ടേഷൻ ഓഫീസിന്റെ ഉദ്ഘാടനവും അനുസ്മരണവും 17ന് നടത്തും. സ്മാരക ഹാൾ ഉച്ചയ്ക്ക് രണ്ടിന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം എം.എം വർഗീസ് ഫോട്ടോ അനാച്ഛാദനം ചെയ്യും. വൈകീട്ട് നാലിന് സാഹിത്യ അക്കാഡമിയിൽ നടത്തുന്ന ബിന്നി ഇമ്മട്ടി അനുസ്മരണവും സമാദരണവും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ജോയ് പ്ലാശ്ശേരി അദ്ധ്യക്ഷത വഹിക്കും. ശശിധരൻ നടുവിൽ, സംവിധായകൻ പ്രിയനന്ദനൻ, പി.എസ്.സുഫ്‌ന ജാസ്മിൻ, ആൻ മൂക്കൻ എന്നിവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ജോയ് പ്ലാശ്ശേരി, സേവ്യർ ചിറയത്ത്, ഷിബു മഞ്ഞളി, പി.സി അഖിൽ, പി.ഡി അനിൽ എന്നിവർ പങ്കെടുത്തു.