സ്ഥാപക ദിനാചരണം

Wednesday 16 July 2025 12:00 AM IST
'കൗശൽ ദീക്ഷന്ത് സമാരോഹും യൂത്ത് സ്‌കിൽ ഡേ ആഘോഷവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ തൃശൂരിന്റെ സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന 'കൗശൽ ദീക്ഷന്ത് സമാരോഹും യൂത്ത് സ്‌കിൽ ഡേ ആഘോഷവും നടന്നു. ചടങ്ങിൽ ചെയർ പേഴ്‌സൺ സുനിത പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ സുധ സോളമൻ, അഭിജിത്ത് .ടി. ജി, ബിന്ദു, ആര്യൻ .വി. ബി, ബിന്ദു. കെ.പി, ലോചനൻ. എ. കെ, പ്രീതി. കെ .എൻ എന്നിവർ പങ്കെടുത്തു. ജില്ലയിലെ 1800 ഗുണഭോക്താക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണവും പൂർവ്വ ഗുണഭോക്താക്കളുടെ സംഗമവും നടന്നു.