പെൻഷനേഴ്‌സ് സമ്മേളനം
Wednesday 16 July 2025 12:00 AM IST
തൃശൂർ: കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 18 മുതൽ 20 വരെ റീജ്യണൽ തിയേറ്ററിൽ നടത്തും. 18നു ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന ട്രേഡ് യൂണിയൻ സൗഹൃദസമ്മേളനം എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 19ന് രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി കെ. കൃഷ്ണൻകുട്ടിയും വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. രാജനും ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം, പ്രമേയ അവതരണം, പൊതുചർച്ച, തെരഞ്ഞെടുപ്പ് എന്നിവയുണ്ടാകും. 620 പ്രതിനിധികൾ പങ്കെടുക്കും. വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിക്കും. വാർത്താസമ്മേളനത്തിൽ എൻ. വേണുഗോപാൽ, ബി. ശശികുമാർ, എ. സെയ്ഫുദ്ദീൻ, എ.ജെ. പോൾ, എ.ജി. ഭദ്രൻ എന്നിവർ പങ്കെടുത്തു.