ഹോളി ഗ്രേസ് ബി. സ്‌കൂളിൽ ദീക്ഷാരമ്പ്

Wednesday 16 July 2025 12:00 AM IST

മാള : ഹോളി ഗ്രേസ് ബിസിനസ് സ്‌കൂളിൽ 2025-27 ബാച്ചിന്റെ ദീക്ഷാരമ്പ് 'ഡെന്റ് കെയർ' എം.ഡി.ജോൺ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വലിയ സ്വപ്നങ്ങളും ദൈവാനുഗ്രഹമുള്ള പരിശ്രമവുമാണ് വിജയം നിർണയിക്കുന്നതെന്ന് എം.ഡി.ജോൺ കുര്യാക്കോസ് പറഞ്ഞു. ഹോളി ഗ്രേസ് ഗ്രൂപ്പ് ചെയർമാൻ സാനി എടാട്ടുകാരൻ അദ്ധ്യക്ഷനായി. അക്കാഡമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ, വക്കച്ചൻ താക്കോൽക്കാരൻ, സി.വി .ജോസ്, ജോളി വടക്കൻ, എന്നിവർ പ്രസംഗിച്ചു. വിവിധ ജില്ലകളിൽ നിന്നായി 80 വിദ്യാർത്ഥികൾ എം.ബി.എ പഠനം ആരംഭിച്ചു. പ്രശസ്ത മനശാസ്ത്രജ്ഞൻ ഫാ. എസ്. ജെ .ടോബി ജോസഫ് മാതാപിതാക്കളെയും കുട്ടികളെയും അഭിസംബോധന ചെയ്തു.