അടങ്ങാതെ തെരുവുനായകൾ രണ്ട് മാസത്തിനിടെ കടിയേറ്റത് 150ലധികം പേർക്ക്

Tuesday 15 July 2025 9:51 PM IST

കണ്ണൂർ: നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം . കാൽടെക്സ്, പഴയ ബസ്‌സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു.അ​ജ്മ​ൽ (35), ത​മി​ഴ്നാ​ട് സ്വ​ദേ​ശി ക​മ​ല​ക്ക​ണ്ണ​ൻ (33) എ​ന്നി​വ​ർ​ക്ക് ക​ടി​യേ​റ്റു. മാ​വി​ലാ​യി സ്വ​ദേ​ശി ര​മേ​ശ​നെ (48) പ​ഴ​യ ബ​സ്‌​ സ്റ്റാ​ൻ​ഡി​ലും കീ​ച്ചേ​രി​യി​ലെ പ്ര​കാ​ശ​നെ (55) കാ​ൾ​ടെ​ക്സി​ലും നി​ന്നാ​ണ് നാ​യ ക​ടി​ച്ച​ത്. നാ​ലു​ പേ​രും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.കഴിഞ്ഞ ദിവസം പയ്യാമ്പലം ഭാഗത്തുള്ള തില്ലേരി മിലിട്ടറി ആശുപത്രിക്ക് സമീപത്ത് വച്ച് മൂന്നു പേർക്ക് തെരുവു നായയുടെ കടിയേറ്റിരുന്നു. ഈ രണ്ട് മാസത്തിനിടയിൽ ഏകദേശം 150ലേറെ പേർ തെരുവുനായ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

പയ്യാമ്പലം ഭാഗത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന തമിഴ്‌നാട് സ്വദേശികളുടെ കുട്ടിക്ക് പേവിഷ ബാധയേറ്റ് മരിച്ചതിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് തെരുവുനായകളുടെ ആക്രമണമുണ്ടായത്.തെരുവുനായകൾ മൂലം പയ്യാമ്പലം മേഖലയിൽ കാൽനട യാത്രികർക്കും പരിസരവാസികൾക്കും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം ചെമ്പേരിയിലും തെരുവുനായ നിരവധി പേരെ കടിച്ചിരുന്നു.തദ്ദേശ സയംഭരണ സ്ഥാപനങ്ങൾ തെരുവുനായകൾക്കെതിരെ മതിയായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് വീണ്ടും തെരുവുനായ ആക്രമണ സംവങ്ങൾ ആവത്തിച്ചുകൊണ്ടിരിക്കുന്നത്.

ആക്രമണം ജാഗ്രതാ മുന്നറിയിപ്പിനിടെ

പയ്യാമ്പലത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരൻ പേയിളകി മരിച്ചതിന് പിന്നാലെ വെറ്റിനറി വിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തുവന്നിരുന്നു. കുട്ടിയെ കടിച്ച നായ നഗരത്തിലെ മറ്റ് നായകളെ കടിച്ചിട്ടുണ്ടാകുമെന്നും ഇതുവഴി പേ വിഷബാധയേറ്റ നായകൾ അപകടം വരുത്തുവെക്കുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ നഗരത്തിൽ തെരുവ്‌നായകൾ ആക്രമണം തുടരുമ്പോഴും അധികൃതർക്ക് പ്രതിരോധ സംവിധാനം പൂർണമായി ഒരുക്കാൻ ഇനിയും സാധിച്ചിട്ടില്ല. കഴിഞ്ഞ മാസം എൺപതോളം പേരെ രണ്ടു ദിവസങ്ങളിലായി തെരുവുനായകൾ ആക്രമിച്ചിരുന്നു. ഇവയിലും പേ വിഷബാധയുള്ള നായകളുണ്ടാകുമെന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തെരുവുനായകൾ തമ്പടിച്ച സ്ഥിതിയാണ് .പഴയ സ്റ്റാൻഡിൽ മാത്രം പതിനഞ്ചോളം നായകളാണ് തമ്പടിച്ചിരിക്കുന്നത്.

ഷെൽട്ടർ തയ്യാർ,​ വൈദ്യുതി ലഭിച്ചില്ല

പിടികൂടുന്ന തെരുവുനായകളെ പാർപ്പിക്കാൻ കോർപറേഷൻ പരിധിയിൽ മാളികപ്പറമ്പിൽ 20 കൂടുകളുള്ള ഷെൽട്ടറിന്റെ പണി പൂർത്തിയായതായി മേയർ മുസ്ലിഹ് മഠത്തിൽ തിങ്കളാഴ്ച കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. വൈദ്യുതി കണക്ഷൻ ലഭിക്കുന്ന മുറക്ക് അടുത്ത നടപടികളിലേക്ക് കടക്കും. കഴിഞ്ഞ മാസം 80 ഒാളം പേരെ തെരുവുനായ കടിച്ചതിന് പിന്നാലെ വിളിച്ചുചേർത്ത യോഗത്തിൽ രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ ഷെൽട്ടറാണ് ഒരു മാസമാകാറായിട്ടും സജ്ജമാകാത്തത്.നഗരപരിധിയിൽ നിന്ന് 55 തെരുവുനായകളെ പിടികൂടി പടിയൂരിലെ എ.ബി.സി കേന്ദ്രത്തിൽ എത്തിച്ചതായും കൗൺസിൽ യോഗത്തിൽ കോർപറേഷൻ സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ വ്യക്തമാക്കിയിരുന്നു.

55 നായകളെ