വനമിത്ര പുരസ്‌കാരം

Wednesday 16 July 2025 1:17 AM IST

ആലപ്പുഴ: വനം വകുപ്പിന്റെ 2025 ലെ വനമിത്ര പുരസ്‌കാരത്തിന് ജില്ലയിൽ

നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.സാമൂഹ്യ വനവത്ക്കരണം,​ പരിസ്ഥിതി സംരക്ഷണം,​ജൈവവൈവിദ്ധ്യ പരിപാലനം തുടങ്ങിയ മേഖലകളിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ്.ജില്ലയിലെ വ്യക്തികൾ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരെയാണ് അവാർഡിന് പരിഗണിക്കുന്നത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് വനമിത്ര പുരസ്‌കാരം.

അപേക്ഷകർ പ്രവർത്തനങ്ങൾ തെളിയിക്കുന്ന രേഖകൾ സഹിതം 31ന് മുമ്പ് കേരള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റായ www.forest.kerala.gov.in മുഖേന രജിസ്‌ട്രേഷൻ നടത്തി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0477-2246034.