ഡിപ്ലോമ പ്രവേശനം കൗൺസലിംഗ്

Wednesday 16 July 2025 1:20 AM IST

ചേർത്തല:ആലപ്പുഴ ജില്ലയിലെ ഗവ.പോളിടെക്നിക് കോളേജ് ചേർത്തല, വനിതാ പോളിടെക്നിക് കോളേജ് കായംകുളം,കാർമൽ പോളിടെക്നിക് കോളേജ് പുന്നപ്ര,കെൽട്രാക് അരൂർ,കെ.വി.എം പോളിടെക്നിക് കോളേജ് ചേർത്തല എന്നീ സ്ഥാപനങ്ങളിൽ ഒന്നാംവർഷ ഡിപ്ലോമ കോഴ്സ് 2025–26 അദ്ധ്യായനവർഷത്തിലേക്കുള്ള പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് പ്രകാരം പേര് രജിസ്റ്റർ ചെയ്തവർക്കായുള്ള കൗൺസലിംഗ് 17,18,1 9 തീയതികളിൽ നടത്തും.റാങ്ക് പ്രകാരം നിർദ്ദേശിച്ചിട്ടുള്ള തീയതിയിലും സമയത്തും രേഖകളും ഫീസും സഹിതം രക്ഷാകർത്താവിനോടൊപ്പം ചേർത്തല ഗവ.പോളിടെക്നിക് കോളേജിലെത്തി പ്രവേശനം നേടണം.

www.polyadmission.org, www.gptccherthala.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ 9447609596,8547450636, 04782813427 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുകയോവേണം.