ആഘോഷം സംഘടിപ്പിച്ചു
Wednesday 16 July 2025 12:23 AM IST
ആലപ്പുഴ: സംസ്ഥാന കായകൽപ്പ പുരസ്കാരം നേടിയ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആഘോഷം സംഘടിപ്പിച്ചു. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്. കവിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. സൂപ്രണ്ട് ഡോ.ആർ.സന്ധ്യ , ആർ.എം.ഒ ഡോ.എം.ആശ, എ.ആർ.എം.ഒ ഡോ.സി.പി.പ്രിയദർശൻ , നഗരസഭ കൗൺസിലർമാരായ റഹിയാനത്ത്, ഹെലൻ എന്നിവർ സംസാരിച്ചു.