നാമജപ പ്രതിഷേധം
Wednesday 16 July 2025 1:25 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർദ്ധിപ്പിക്കാനുള്ള തീരുമാനം പുന: പരിശോധിക്കണമെന്നും പാൽപായസത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തമെന്നും അമ്പലപ്പുഴ ക്ഷേത്രത്തിലെ നിത്യ അന്നദാനം പുന:രാരംഭിക്കണമെന്നും കാലാനുസൃതമായ പായസം വില വർധനവിന്റെ മറവിൽ ഒറ്റയടിക്ക് നൂറ് രൂപ വർദ്ധിച്ചിക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനം ഭക്തജനങ്ങളോടുള്ള വെല്ലുവിളിയായതിനാൽ കർക്കടകം ഒന്നാം തീയതിയായ 17 ന് രാവിലെ 9 മണിക്ക് ക്ഷേത്രത്തിൽ നാമജപം നടത്തുമെന്ന് വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി എം. ജയകൃഷ്ണനും, ആലപ്പുഴ ജില്ലാ സെക്രട്ടറി എൻ.വിജയകുമാറും അറിയിച്ചു.