കർക്കടകമാസ ആചരണം

Wednesday 16 July 2025 1:26 AM IST

അമ്പലപ്പുഴ: കഞ്ഞിപ്പാടം കൂറ്റുവേലി ശ്രീ ശങ്കരനാരായണമൂർത്തി ക്ഷേത്രത്തിൽ കർക്കടകമാസ ആചരണവും കർക്കടക വാവുബലിയുംനടക്കും. കൂറ്റുവേലി ശങ്കര നാരായണമൂർത്തി ക്ഷേത്രത്തിൽ 17 മുതൽ ആഗസ്റ്റ് 16 വരെ കർക്കടകമാസ ആചരണവും രാമായണ പാരായണവും 24 രാവിലെ നാലുമണി മുതൽ ബലി തർപ്പണവും ഉണ്ടായിരിക്കും. കർക്കടകം മാസം പ്രമാണിച്ച് ഒറ്റ നമസ്കാരം, ഗണപതി ഹോമം കൂട്ട് നമസ്കാരം തിലക ഹോമം എന്നിവ നടത്താനും ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരണവും, ബലിതർപ്പണത്തിനുള്ള സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.