കാവ് സംരക്ഷിക്കൽ പദ്ധതിക്ക് അപേക്ഷിക്കാം

Wednesday 16 July 2025 12:26 AM IST

ആലപ്പുഴ: കാവുകളുടെ സംരക്ഷണത്തിനായി കേരള വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കാവുകളുടെ ഉടമസ്ഥർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.ജൈവവൈവിദ്ധ്യ സംരക്ഷണം,ഗവേഷണം,അപൂർവ്വ തദ്ദേശീയ ഇനം സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ,കുളങ്ങൾ ശുദ്ധീകരിക്കൽ,ജന്തു ജീവികളെ സംരക്ഷിക്കൽ, ജൈവവേലി നിർമാണം തുടങ്ങിയവയ്ക്കാണ് ധനസഹായം. ഉമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, വിസ്തൃതി, ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ ഒരു റിപ്പോർട്ട് എന്നിവ അടങ്ങുന്ന അപേക്ഷ 31ന് മുമ്പായി നൽകണം.

www.forest.kerala.gov.in മുഖേന രജിസ്‌ട്രേഷൻ നടത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മുൻ വർഷങ്ങളിൽ ധനസഹായം ലഭിച്ചിട്ടുള്ളവ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0477-2246034.