വെറ്ററിനറി സർജൻ നിയമനം
Wednesday 16 July 2025 12:26 AM IST
ആലപ്പുഴ: റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലെ വെറ്ററിനറി സർജൻ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.വാക്ക്-ഇൻ-ഇന്റർവ്യൂ 16ന് രാവിലെ 10.30 മുതൽ 11 മണി വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ (ജില്ലാകോടതി പാലത്തിന് സമീപം) നടക്കും. വെറ്ററിനറി സയൻസിൽ ബിരുദം,കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ, മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ് എന്നിവയാണ് യോഗ്യത. ഫോൺ: 0477-2252431.