ആദരിക്കൽ ചടങ്ങ്
Wednesday 16 July 2025 3:45 AM IST
തിരുവനന്തപുരം : പ്രവാസികളുടെ വോട്ടവകാശത്തിന് എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പ്രവാസി വ്യവസായി ജയകൃഷ്ണ മേനോൻ അഭിപ്രായപ്പെട്ടു.ദോഹയിൽ നടന്ന ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മീഡിയ പ്ലസ് സി.ഇ.ഒ ഡോ.അമാനുള്ള വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു. അൽ സുവൈദ് ഗ്രൂപ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഡോ.ഹംസ.വി.വി,എൻ.വി.ബി.എസ് ബാഡ്മിന്റൺ അക്കാഡമി ഫൗണ്ടേഷൻ പ്രസിഡന്റ് മനോജ് സാഹിബ് ജാൻ,ഫീഖ്,ശറഫുദ്ധീൻ,ഐ.എ.എഫ്.സി സെക്രട്ടറി ജനറൽ മുഹമ്മദ് മാഹീൻ,ആസിഫ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.