ഹാന്റക്‌സ് പടിക്കൽ പ്രതിഷേധ ധർണ

Wednesday 16 July 2025 4:47 AM IST

തിരുവനന്തപുരം: കേരള കൈത്തറി തൊഴിലാളി കോൺഗ്രസും ഹാൻഡ്‌ലൂം സൊസൈറ്റിസ് അസോസിയേഷനും സംയുക്തമായി ഹാന്റക്‌സ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ കെ.മുരളീധരൻ ഉദ്ഘാടനം ചെയ്‌തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ അദ്ധ്യക്ഷനായിരുന്നു. എം.വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ബീമാപ്പള്ളി റഷീദ്,പെരിങ്ങമല വിജയൻ,വണ്ടന്നൂർ സദാശിവൻ,എം.എ.കരീം,ആർ.ഹരികുമാർ, വട്ടവിള വിജയകുമാർ,എൻ.എസ്.ജയചന്ദ്രൻ,ആർ.തുളസീധരൻ,പട്ടിയക്കാല രഘു,ആരുവക്കോട് ഉണ്ണി,എ.ശരവണൻ, ഗിരിജ ബാബുരാജ്,കുഴിവിള സുരേന്ദ്രൻ,ജിബിൻ,പുഷ്‌കരൻ,സനൽ,മോഹനൻ നായർ,പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.