പ്രതിമ സ്ഥാപിക്കണമെന്ന്
Wednesday 16 July 2025 3:47 AM IST
തിരുവനന്തപുരം: കെ.കാമരാജിന് തലസ്ഥാനത്ത് പ്രതിമ സ്ഥാപിക്കണമെന്ന് കേരള നാടാർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് ഡോ.ജെലോറൻസ് ആവശ്യപ്പെട്ടു. കാമരാജിന്റെ 123ാം ജയന്തിയോടനുബന്ധിച്ച് കണ്ണറവിളയിലുള്ള പ്രതിമയിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ജനറൽ സെക്രട്ടറി എം.എച്ച്.ജയരാജൻ,പാളയം അശോക്,ബാലരാമപുരം മനോഹർ,അഡ്വ.കെ.എം. പ്രഭകുമാർ,സി.ജോൺസൺ,അജയലാൽ,ജയരാജൻ നെയ്യാറ്റിൻകര,സത്യരാജ് നെയ്യാറ്റിൻകര,ശിവരാജൻ,ബാബു, സൂരജ് കെ.പി,വിജോദ്,വേണുഗോപാൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.