കൂട്ടായ്മ രൂപീകരിക്കും

Wednesday 16 July 2025 3:18 AM IST

തിരുവനന്തപുരം: വിവിധ മേഖലകളിൽ അക്കാഡമിക പിന്തുണ നൽകുന്നതിനായി വിരമിച്ച വിദ്യാഭ്യാസപ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിക്കുന്നു. സൊസൈറ്റി ഫോർ അഡ്വാൻസ്ഡ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് (സെർച്ച്) എന്ന് പേരിട്ടിരിക്കുന്ന കൂട്ടായ്മയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മുൻ മന്ത്രി ടി.എം.തോമസ് ഐസക് നിർവഹിക്കും.തൈക്കാട് ഗവ.കോളജ് ഒഫ് ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ജെ.പ്രസാദ് അദ്ധ്യക്ഷത വഹിക്കും.തുടർന്ന് ശില്പശാല നടക്കും.