തെരുവുനായ്‌ക്കൾക്ക് വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകിക്കൂടേ: സുപ്രീംകോടതി
Wednesday 16 July 2025 12:37 AM IST
ന്യൂഡൽഹി: തെരുവുനായ്‌ക്കളെ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുക്കാത്തത് എന്തെന്ന് വിമർശിച്ച് സുപ്രീംകോടതി. ഉത്തർപ്രദേശ് നോയിഡയിൽ തെരുവുനായ്‌ക്കൾക്ക് ഭക്ഷണം നൽകുന്ന മൃഗസ്‌നേഹികളുടെ നടപടിക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണിത്. ഈ വിശാലഹൃദയർക്ക് വേണ്ടി എല്ലാ തെരുവുകളും, റോഡുകളും തുറന്നിടണോ ? മൃഗങ്ങൾക്ക് എല്ലായിടത്തും ഇടമുണ്ട്, മനുഷ്യനില്ല. പുലർച്ചെ സൈക്കിളുമെടുത്ത് ഇറങ്ങി നോക്കൂ. എന്തു സംഭവിക്കുമെന്ന് അപ്പോഴറിയാമെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വിശദമായ വാദം കേൾക്കാൻ കേസ് മാറ്റി.