മുഖ്യമന്ത്രി ഇടപെടണം
Wednesday 16 July 2025 1:29 AM IST
കോട്ടയം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന അതീവ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ മുൻമന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ സി ജോസഫ് ആവശ്യപ്പെട്ടു.
പത്ത് യൂണിവേഴ്സിറ്റികളിലും നാഥനില്ലാത്ത അവസ്ഥയാണ്.
ഇപ്പോൾ ഭാരതാംബ വിവാദത്തെ ചൊല്ലി കേരള യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരിക്കുന്ന വി സി - രജിസ്ട്രാർ തർക്കം മൂലം രണ്ടായിരത്തോളം ഫയലുകൾ യൂണിവേഴ്സിറ്റിയിൽ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുകയാണ്. ദുരഭിമാനത്തിന്റെ പേരിൽ ഇനിയും ഗവർണരും ഗവൺമെന്റും രണ്ടു തട്ടിൽ പോകാനാണ് തീരുമാനമെങ്കിൽ പ്രതിസന്ധി പരിഹരിക്കുവാൻ ഒരാളില്ലാത്ത അവസ്ഥ ഉണ്ടാകും.