ഇത് വിദേശത്തൊന്നുമല്ല, കേരളത്തിൽ അധികമാർക്കും അറിയാത്ത മനോഹര കാഴ്‌ചകൾ, കുറഞ്ഞ ചെലവിൽ ആസ്വദിക്കാം

Wednesday 16 July 2025 2:20 PM IST

കുടുംബവുമൊത്തുള്ള യാത്ര ഇഷ്‌ടമല്ലാത്തവരായി ആരുംതന്നെയുണ്ടാകില്ല. പ്രത്യേകിച്ച് ജോലിത്തിരക്കുകളിൽ നിന്നെല്ലാം ചെറിയൊരു ഇടവേള ആഗ്രഹിക്കുന്നവർ പോകാൻ ഉദ്ദേശിക്കുന്നത് സമാധാനം ലഭിക്കുന്ന പ്രദേശങ്ങളിലേക്കാണ്. അത്തരത്തിൽ നല്ല തണുപ്പും പ്രകൃതി ഭംഗിയും എല്ലാമുള്ള പ്രദേശങ്ങൾ ഏതൊക്കെയെന്ന് അറിയാം. വിദേശത്തൊന്നുമല്ല, അതിമനോഹരമായ ഈ പ്രദേശങ്ങളുള്ളത് നമ്മുടെ രാജ്യത്ത് തന്നെയാണ്.

മൂന്നാർ - തേയിലത്തോട്ടങ്ങൾ, മൂടൽമഞ്ഞ് തുടങ്ങി അതിമനോഹരമായ കാഴ്‌ചകളാണ് മൂന്നാർ സമ്മാനിക്കുന്നത്. തണുത്ത കുളിർമയുള്ള ഇളം കാറ്റ് നമ്മുടെ മനസിനെയും തണുപ്പിക്കും. ശാന്തമായ അന്തരീക്ഷവും രുചിയേറിയ ചായയും ഇവിടെയെത്തിയാൽ ആസ്വദിക്കാം.

ലോണാവാല - മഹാരാഷ്‌ട്രയിലാണ് ഈ സ്ഥലം. പ്രകൃതിഭംഗി നിറഞ്ഞ ഇവിടെ ഭുഷി അണക്കെട്ട്, ടൈഗേഴ്‌സ് ലീപ്പ് തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനം. വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും മൂടൽമഞ്ഞ് നിറഞ്ഞ പ്രദേശവുമെല്ലാം ലോണാവാലയിൽ കാണാം. രാജ്മാച്ചി കോട്ടയിലേക്ക് ട്രെക്കിംഗും നടത്താം. പച്ചപ്പും തണുപ്പും നിറഞ്ഞ ഈ കാലാവസ്ഥ കുടുംബമായി എത്തുന്നവർക്ക് വളരെയേറെ ഇഷ്‌ടപ്പെടും.

കൂർഗ് - ഇന്ത്യയുടെ സ്‌കോട്ട്‌ലൻഡ് എന്നാണ് കൂർഗ് അറിയപ്പെടുന്നത്. കാപ്പിത്തോട്ടങ്ങളും പച്ചപ്പും നിറഞ്ഞ ഇവിടെ മഴക്കാലത്ത് അതിമനോഹരമാണ്. ശാന്തത തേടുന്ന സഞ്ചാരികൾക്ക് കൂർഗിന്റെ തണുത്ത കാലാവസ്ഥയും ഗ്രാമീണ ഭംഗിയും നവോന്മേഷം പകരുന്ന ഒരു യാത്ര പ്രദാനം ചെയ്യും.

ഷില്ലോംഗ് - മേഘങ്ങളുടെ വാസസ്ഥലം എന്നാണ് മേഘാലയയിലുള്ള ഷില്ലോംഗ് അറിയപ്പെടുന്നത്. കുന്നുകളും വെള്ളച്ചാട്ടങ്ങളും കൊണ്ട് മനോഹരമാണ് ഇവിടം. ഷില്ലോംഗിന്റെ ഊർജ്ജസ്വലമായ സംസ്‌കാരവും തണുത്ത കാലാവസ്ഥയും ഉന്മേഷദായകമായ ഒരു ഇടവേളയ്ക്ക് അനുയോജ്യമായ ഒരു സ്ഥലമാക്കി മാറ്റുന്നു.