പബ്ലിക് ഹെൽത്ത് യൂണിറ്റ് ഉദ്ഘാടനം

Thursday 17 July 2025 12:36 AM IST

കോട്ടയം : പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പൈക കുടുംബാരോഗ്യകേന്ദ്രത്തിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഹെൽത്ത് ഗ്രാന്റ് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ലാബിന്റെയും പബ്ലിക്ക് ഹെൽത്ത് യൂണിറ്റിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് നിർവഹിച്ചു. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കുന്ന ബ്ലോക്ക് പൊതുജനാരോഗ്യ ലാബോറട്ടറിയിൽ ഹീമോഗ്ലോബിൻ, കൊളസ്‌ട്രോൾ, പ്ലേറ്റ്‌ലെറ്റ് കൗണ്ട് മുതലായ 63 ടെസ്റ്റുകൾ ഡോക്ടറുടെ കുറിപ്പ് കൂടാതെ മിതമായ നിരക്കിൽ ചെയ്യാം. ചടങ്ങിൽ എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ജേക്കബ് ഈറ്റത്തോട്ട് അദ്ധ്യക്ഷത വഹിച്ചു.