വെരൂർ പബ്ലിക്ക് ലൈബ്രറി ആദരം

Thursday 17 July 2025 12:39 AM IST

ചങ്ങനാശേരി : ജീവകാരുണ്യ പ്രവർത്തകൻ ഡോ. ജോർജ്ജ് പടനിലത്തിനെ 86ാം ജന്മദിനത്തിൽ വെരൂർ പബ്ലിക്ക് ലൈബ്രറി ആദരിച്ചു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ജെ ലാലി പൊന്നാടയണിയിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എസ്.ബി കോളേജ് മുൻ മലയാളം വിഭാഗം അദ്ധ്യക്ഷൻ പ്രൊഫ. ജയിംസ് മണിമല മുഖ്യപ്രഭാഷണം നടത്തി. കെ.ജെ മാത്യു, ജസ്റ്റിൻ ബ്രൂസ്, സി.ജെ ജോസഫ്, ജോസുകുട്ടി കുട്ടമ്പേരൂർ, സിബിച്ചൻ പ്ലാമൂട്ടിൽ, തോംസൺ ആന്റണി, അഡ്വ.പി.എ നവാസ്, വർഗീസ് തൈക്കാട്ടുശ്ശേരി എന്നിവർ പങ്കെടുത്തു.