യുവതാരങ്ങളുമായി ഒരു സ്റ്റാർട്ട് അപ്പ് കഥ

Thursday 17 July 2025 3:39 AM IST

യുവതാരങ്ങളായ സാഫ് ബോയ്, അമിത് മോഹൻ, നയൻതാര ചക്രവർത്തി എന്നിവരെ പ്രധാന കഥാപാത്രമാക്കി

ഹേമന്ത് രമേഷ് സംവിധാനം ചെയ്യുന്ന ഒരു സ്റ്റാർട്ട് അപ്പ് കഥ" എന്ന ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കമായി. പടക്കളം, വാഴ, ഗുരുവായൂരമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേനാണ് സാഫ്. വാഴയിലൂടെയാണ് അമിത് മോഹൻ, പ്രേക്ഷക മനം കവർന്നത്. ബാലതാരമായി എത്തി നായികാ നിരയിലേക്ക് ചുവടു വയ്ക്കുകയാണ് നയൻ‌താര ചക്രവർത്തി .

ഡോ. റോണി ഡേവിഡ്, ഹർഷിതാ പിഷാരടി എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകൻ ജൂഡ് ആന്തണി ജോസഫ് വില്ലൻ വേഷത്തിലെത്തുന്നു.പ്രമുഖ നിർമ്മാതാക്കളായ സീ സ്റ്റുഡിയോസ്, ബീയിങ് യു സ്റ്റുഡിയോസ്, ട്രാവൻകൂർ സ്റ്റുഡിയോസ് എന്നിവരുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്

ഹരീഷ് കുമാറും സംവിധായകൻ ഹേമന്ത് രമേശും ചേർന്നാണ് തിരക്കഥ.

ഛായാഗ്രഹണം ശ്യാൽ സതീഷും പ്രവീൺ പ്രഭാകർ ചിത്ര സംയോജനവും അഡിഷണൽ സ്ക്രിപ്റ്റ് ആൻഡ് ഡയലോഗ്സ് ജോർജ് കോരയും നിർവഹിക്കുന്നു.സൗണ്ട് ഡിസൈൻ : സിനോയ് ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ : സാബു മോഹൻ, വസ്ത്രാലങ്കാരം : ആദിത്യ നാനു,മേക്കപ്പ് : റോണക്സ് സേവ്യർ, കാസ്റ്റിങ് ഡയറക്‌ടർ : ഡോക്ടർ സംഗീത ജനചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ :നന്ദു പൊതുവാൾ, എക്സികുട്ടീവ് പ്രൊഡ്യൂസർ: അനു.സി.എം, ഡോക്ടർ സംഗീത ജനചന്ദ്രൻ, റാഷിക് അജ്മൽ, ലൈൻ പ്രൊഡ്യൂസർ : സുബാഷ് ചന്ദ്രൻ,ജൂലായ് 25 ന് ചിത്രീകരണം ആരംഭിക്കും.

. പി. ആർ .ഒ : പ്രതീഷ് ശേഖർ.