തലൈവനും തലൈവിയുമായി ആടിപ്പാടി വിജയ് സേതുപതിയും നിത്യ മേനനും

Thursday 17 July 2025 3:40 AM IST

വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷത്തിൽ എത്തുന്ന തലൈവൻ തലൈവിയിലെ ഗാനങ്ങൾട്രെൻഡിങ്ങായി . ചെന്നൈയിൽ നടന്ന ബ്രഹ്മാണ്ഡ ഒാഡിയോ ലോഞ്ചിൽ ആണ് ഗാനങ്ങളുടെ റിലീസ് . നേരത്തേ പുറത്തിറക്കിയ, ' വാടീ എൻ പൊട്ടല മിട്ടായി ചിന്ന രത്തിന കൊട്ടായി ഉൻ കുങ്കുമ പൊട്ടെ മേലെ വെച്ചായെ ' എന്ന ഗാനത്തിന്റെ വീഡിയോ യൂ ട്യൂബിൽ കോടിയിലധികം കാഴ്ചക്കാരെ നേടി. ഗാനരംഗത്ത് വിജയ് സേതുപതിയും നിത്യ മേനനും തലൈവനും തലൈവിയുമായി നിറഞ്ഞു നിൽക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം പകർന്ന് ചിട്ടപ്പെടുത്തിയത് .പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ' തലൈവൻ തലൈവി ' ആക്ഷൻ റൊമാന്റിക് കോമഡി ഫാമിലി ചിത്രമാണ്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് റിലീസ് ചെയ്യും. ചെമ്പൻ വിനോദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . യോഗി ബാബു, ആർ .കെ . സുരേഷ് ,ശരവണൻ ,ദീപ ,ജാനകി സുരേഷ് ,റോഷിണി ഹരിപ്രിയ ,മൈനാ നന്ദിനി എന്നിവരാണ് മറ്റ് താരങ്ങൾ. .ഛായാഗ്രഹണം എം. സുകുമാർ , ചിത്രസംയോജനം പ്രദീപ് ഇ. രാഘവ് ,നൃത്ത സംവിധാനം ബാബു ഭാസ്‌കർ ,സംഘട്ടന സംവിധാനം കളായി കിങ്‌സൺ. തമിഴകത്തെ പ്രശസ്തമായ സത്യ ജ്യോതി ഫിലിംസാണ് നിർമ്മാണം. ജൂലായ് 25ന് റിലീസ് ചെയ്യും. പി. ആർ .ഒ സി.കെ.അജയ് കുമാർ