ആമീർ അലിയായി പൃഥ്വിരാജ്, ഖലീഫയ്ക്ക് പൂജയോടെ തുടക്കം
Thursday 17 July 2025 3:40 AM IST
പൃഥ്വിരാജ് നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ആഗസ്റ്റ് 6ന് ലണ്ടനിൽ ആരംഭിക്കും. 15 വർഷത്തിനുശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന സിനിമയാണ് ഖലീഫ. ആമീർ അലി എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രത്തിൽ കൃതിഷെട്ടി ആണ് നായിക. കൃതിയുടെ രണ്ടാമത്തെ മലയാള ചിത്രംആണ്. ഖലീഫയുടെ പൂജ കൊച്ചിയിൽ നടന്നു. ജിനു എബ്രഹാം ആണ് രചന. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ, കടുവ എന്നീ ചിത്രങ്ങൾക്കുശേഷം പൃഥ്വിയും ജിനുവും വീണ്ടും ഒരുമിക്കുന്ന സിനിമയാണ്. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ജക്സ് ബിജോയ്, എഡിറ്റർ ചമൻ ചാക്കോ, കലാ സംവിധാനം ഷാജി നടുവിൽ.