ഇലക്ട്രോണിക്‌സ് അസോ.ഉദ്ഘാടനം
Thursday 17 July 2025 12:44 AM IST
രാമപുരം : മാർ ആഗസ്തിനോസ് കോളേജിൽ ഇലക്ട്രോണിക്‌സ് അസോസിയേഷന്റെ ഉദ്ഘാടനം ദുബായ് ഹബീബ് ഇന്റർനാഷണൽ ബാങ്ക് ഐ.ടി ഓഫീസറും പൂർവവിദ്യാർത്ഥിയുമായ ഹാമിൽ ജോൺ നിർവഹിച്ചു. അവസാനവർഷ വിദ്യാർത്ഥികളുടെ പ്രോജക്ട് ഡെമോൺസ്‌ട്രേഷനും, പൂർവവിദ്യാർത്ഥികളുമായുള്ള ഇന്ററാക്ടീവ് സെഷൻ മൈസ്റ്റോറിയും ഇതോടനുബന്ധിച്ച് നടന്നു. പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് , വകുപ്പ് മേധാവി വി.അഭിലാഷ്, സ്റ്റാഫ് കോ-ഓർഡിനേറ്റർ ലിജിൻ ജോയി, അസോസിയേഷൻ പ്രസിഡന്റ് ഷോൺ സോജി, സെക്രട്ടറി കെ.എസ് ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു.