സിദ്ധാർത്ഥിനും കിയാരയ്ക്കും പെൺകുഞ്ഞ്
Thursday 17 July 2025 3:40 AM IST
ബോളിവുഡിന്റെ പ്രിയ താര ദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയ്ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മുംബയ് ഗിർഗാവിലെ സർ എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലാണ് കിയാര കുഞ്ഞിന് ജന്മം നൽകിയത്. ഫെബ്രുവരിയിലായിരുന്നു കുഞ്ഞിനെ കാത്തിരിക്കുന്നുവെന്ന വിവരം സിദ്ധാർത്ഥും കിയാരയും ആരാധകരെ അറിയിച്ചത്.
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം, കമ്മിങ്ങ് സൂൺ, എന്ന കുറിപ്പോടെയാണ് സിദ്ധാർത്ഥും കിയാരയും സമൂഹ മാധ്യമത്തിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്. 2023 ഫെബ്രുവരി 7ന് ജയ്സൽമീറിലെ സൂര്യഗഡ് ഹോട്ടലിൽ ആയിരുന്നു വിവാഹം. കിയാര
സ്റ്റോറീസ് പൂർത്തിയാക്കിയ ശേഷം ഒരു പാർട്ടിയിലാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടിയത്. 2020 ൽ റിലീസ് ചെയ്ത ഷെർഷാ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.