കർപ്പൂരാദി അഷ്ടബന്ധകലശം

Thursday 17 July 2025 12:44 AM IST

വൈക്കം : തലയാഴം തൃപ്പക്കുടം ശ്രീമഹാദേവ ക്ഷേത്രത്തിൽ കർപ്പൂരാദി അഷ്ടബന്ധകലശം ആഗസ്​റ്റ് 16 മുതൽ 25 വരെ നടത്തും. തന്ത്രി മനയത്താ​റ്റുമന ദിനേശൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. സമാരംഭ ചടങ്ങിന്റെ ദീപപ്രകാശനം ക്ഷേത്ര നടയിൽ പമ്പാഗണപതി ക്ഷേത്രം മുൻ മേൽശാന്തി സുരേഷ്. ആർ. പോ​റ്റി നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് കെ.എൻ. രാജേന്ദ്രൻ നായർ, സെക്രട്ടറി ആർ. സുരേഷ്, കൺവീനർ മനോഹരൻ, വി.എസ്. മജീകുമാർ, നാണപ്പൻ പളളിപ്പറമ്പ്, ബാബു കുറിച്ചിക്കുന്നേൽ, സുശീല കുമാരി, ശ്രീദേവി പനംമ്പളളി, എസ്. ഷാജി, മുരളി, കലാകുമാരി, ജയകുമാർ, ലാലപ്പൻ, ബിജു എന്നിവർ പങ്കെടുത്തു.