ബി.ഡി.ജെ.എസ് കൂത്തുപറമ്പ് മണ്ഡലം സമ്മേളനം
Wednesday 16 July 2025 8:36 PM IST
പാനൂർ :പാനൂർ താലൂക്ക് ആശുപത്രിയുടെ ശോചനാവസ്ഥ പരിഹരിക്കുക, ജനങ്ങളിൽ നിന്നും സ്ഥലമെടുപ്പ് കമ്മിറ്റി പിരിച്ച ഫണ്ട് രസീതി ഓഡിറ്റ് ചെയ്തു ചെയ്ത് സർക്കാറിന് ഏൽപ്പിക്കണമെന്ന് ബിഡിജെഎസ് കൂത്തുപറമ്പ് നിയോജകമണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മുൻമണ്ഡലം ജനറൽ സെക്രട്ടറി ചിത്രൻ കണ്ടോത്ത് അന്ത്യവിശ്രമം ചെയ്യുന്ന സ്ഥലത്ത് പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് പൈലി വാത്യാട് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം.കെ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ. മനീഷ്, വിനേഷ് ബാബു കാക്കോത്ത്, സി കെ വത്സരാജൻ , ടി കെ ബിന്ദു മനീഷ് , പവിത്രൻ വെളളങ്ങാട് , എൻ വി അനീഷ്, എന്നിവർ പ്രസംഗിച്ചു പ്രസിഡന്റ് വിനേഷ് ബാബു കാക്കോത്ത് , ജനറൽ സെക്രട്ടറി സി കെ.വത്സരാജൻ , ട്രഷറർ കെ.പി.രാജൻ എന്നിവർ സംസാരിച്ചു.