വായനപക്ഷാചരണവും പുസ്തക പ്രദർശനവും

Wednesday 16 July 2025 8:41 PM IST

കണിച്ചാർ:കണിച്ചാർ കാപ്പാട് വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വയനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രചരണവും വായനാ മത്സര പുസ്തകപരിചയവും നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് അംഗം സുരേഖ സജി ഉദ്ഘാടനം ചെയ്തു. കാപ്പാട് സാംസ്കാരിക വേദി സെക്രട്ടറി തോമസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യു.പി.സ്കൂൾ പ്രധാന അദ്ധ്യാപിക എൻ.വി.മായ, കെ.ആർ. വിനോദിനി, ടി.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു. കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യു.പി.സ്കൂൾ വിദ്യാർത്ഥികൾ വായനശാല സന്ദർശിച്ച് പുസ്തക പ്രദർശനം കണ്ട് പുസ്തകങ്ങളെ പരിചയപ്പെടുകയും യു.പി തല വായനാ മത്സര പുസ്തകപരിചയവും നടത്തി. അദ്ധ്യാപകരായ വി.വി.ഷിതിൻ, എം.എസ്. കവിത, പി.എച്ച്.ഹരിപ്രിയ, കെ.അനില, സി.കെ.രാരിമ, സ്നേഹ അജിത്ത്, ടി.ആതിര എന്നിവർ നേതൃത്വം നൽകി.