ആറളത്ത് മിഷൻ ഫെൻസിംഗ് ഡേ
Wednesday 16 July 2025 8:44 PM IST
ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ ഇന്നലെ ആചരിച്ച മിഷൻ ഫെൻസിംഗ് ഡേ വൻ വിജയമായി. കൊട്ടിയൂർ റേഞ്ച് ജീവനക്കാരും ആറളം വൈൽഡ് ലൈഫ് ജീവനക്കാരും ചേർന്ന് നടത്തിയ ദൗത്യത്തിൽ ആനമതിൽ പൂർത്തിയാകാത്ത ഭാഗങ്ങളിലും നിലവിൽ ഫെൻസിംഗ് ഇല്ലാത്തതും കാട്ടാനകൾ കാടിറങ്ങാൻ സാദ്ധ്യതയുള്ളതുമായ പ്രദേശങ്ങളിലും അതിവേഗം താത്കാലിക ഫെൻസിംഗ് നിർമ്മിച്ചു.ഒപ്പം നിലവിലുള്ള ഫെൻസിംഗിന്റെ ബലക്ഷയമുള്ള ഭാഗങ്ങൾ കണ്ടെത്തി അറ്റകുറ്റപ്പണികയും നടത്തി. ഉപയോഗശൂന്യമെന്ന് കരുതിയിരുന്ന ഫെൻസിംഗ് സാമഗ്രികളും മിഷൻ സോളാർ ഫെൻ സിംഗ് ടൂൾ റൂമിൽ സംഭരിച്ചിരുന്ന മെറ്റീരിയലുമാണ് പ്രധാനമായും ഉപയോഗിച്ചത്.ജീവനും സ്വത്തിനും വന്യജീവികളുടെ സുരക്ഷയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സംരംഭം തുടരുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.