കേരള എൻ.ജി.ഒ വരിസംഖ്യ ക്യാമ്പെയിൻ

Thursday 17 July 2025 2:18 AM IST

തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ മുഖപത്രമായ കേരള എൻ.ജി.ഒയുടെ വരിസംഖ്യ ക്യാമ്പെയിൻ തിരുവനന്തപുരം സൗത്ത് ജില്ലാതല ഉദ്ഘാടനം ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി.ഗോപകുമാർ നിർവഹിച്ചു.സൗത്ത് ജില്ലാ പ്രസിഡന്റ് ആർ.കലാധരൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ എം.എസ്.സുഗൈദകുമാരി, സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.ശ്രീകുമാർ, വി.കെ.മധു,ആർ.സിന്ധു,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യു.സിന്ധു, വി.ശശികല, എസ്.അജയകുമാർ, ജി.സജീബ് കുമാർ,എൻ.സോയാ മോൾ, ജില്ലാ സെക്രട്ടറി വിനോദ്.വി.നമ്പൂതിരി,മേഖലാ സെക്രട്ടറി ജി.എസ്.ദീപ തുടങ്ങിയവർ സംസാരിച്ചു.