വെൺപാലവട്ടം ക്ഷേത്രത്തിൽ കർക്കടക വാവുബലി

Thursday 17 July 2025 3:20 AM IST

തിരുവനന്തപുരം: വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കടക വാവുബലി 24ന് രാവിലെ അഞ്ചുമുതൽ നടക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ.ബിജു രമേശ് അറിയിച്ചു. ക്ഷേത്ര ട്രസ്റ്റിലെ ശ്രീ ഭദ്രകാളി ക്ഷേത്ര സന്നിധിയിൽ ഒരേസമയം അഞ്ഞൂറ് പേർക്ക് ബലിതർപ്പണം നടത്താനുള്ള പന്തലും മറ്റു സൗകര്യങ്ങളും ഒരുക്കും.

ബലി തർപ്പണത്തോടൊപ്പം തിലഹോമവും അർച്ചനയും നടത്താനും സൗകര്യമുണ്ടാകും. ബലിതർപ്പണത്തിനുള്ള കൂപ്പൺ ക്ഷേത്ര ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ 04712741222,9656977773.