മേരാ യുവ ഭാരതിൽ സ്വീപ്പർ ഒഴിവ്
Thursday 17 July 2025 3:23 AM IST
തിരുവനന്തപുരം:മേരാ യുവ ഭാരതിന്റെ (പഴയ നെഹ്റു യുവകേന്ദ്ര) തൈക്കാട്ടുള്ള ഓഫീസിലേക്ക് പാർട്ട് ടൈം സ്വീപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.അവസാന തീയതി 25.ആറുമാസത്തേക്കാണ് നിയമനം. മാസം 6000 രൂപ നൽകും.ദിവസത്തിൽ 4മണിക്കൂറാണ് ജോലിസമയം.താത്പര്യമുള്ളവർ മേരാ യുവഭാരത്,വിദ്യാനഗർ,സി.വി.രാമൻപിള്ള റോഡ്,തൈക്കാട്,തിരുവനന്തപുരം 14 എന്ന വിലാസത്തിൽ ബന്ധപ്പെടണം.ഫോൺ: 9746674650.