ഏകദിന ശില്പശാല

Thursday 17 July 2025 2:26 AM IST

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളി നേതാക്കൾക്കുള്ള ഏകദിന ശില്പശാലയുടെ ഉദ്ഘാടനവും ക്ഷേമനിധി ബോർഡിന്റെ പദ്ധതി ആനുകൂല്യങ്ങൾ സംബന്ധിച്ച പുതുക്കിയ ക്ഷേമതീരം മാർഗരേഖയുടെ പ്രകാശനവും മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യാതിഥിയായി. ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്ടർ ചെൽസ സിനി,മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ,ക്ഷേമനിധി ബോർഡ് മെമ്പർമാരായ സോളമൻ വെട്ടുകാട്,കെ.കെ.രമേശൻ,സക്കീർ അലങ്കാരത്ത്,കമ്മിഷണർ എച്ച്.സലീം എന്നിവർ പങ്കെടുത്തു. മത്സ്യബോർഡ് സെക്രട്ടറി സജി.എം.രാജേഷ് വിഷയാവതരണം നടത്തി.