മാർച്ചും ധർണയും
Thursday 17 July 2025 3:54 AM IST
തിരുവനന്തപുരം: ബേവ് കൊ പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മിനിമം പെൻഷൻ പതിനായിരം രൂപയാക്കണമെന്നാവശ്യപ്പെട്ട് കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി കേന്ദ്ര ആസ്ഥാനത്ത് മാർച്ചും ധർണയും സംഘടിപ്പിച്ചു.മുൻ മന്ത്രി വി.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ബി അനിൽ കുമാർ അദ്ധ്യക്ഷനായി. ബാബു ജോർജ്, വി.ആർ പ്രതാപൻ, എ. ജേക്കബ്, സബീഷ് കുന്നങ്ങോത്ത്, പ്രഹ്ളാദൻ വയനാട്, എം.സി സജീവൻ, എസ്. സൂര്. പ്രകാശ്, ആഭ.എൻ.ശങ്കർ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി ജോൺ സ്വാഗതവും സെക്രട്ടറി പ്രേമൻ കണ്ണൂർ നന്ദിയും പറഞ്ഞു.