പീഡന കേസിൽ അറസ്റ്റ്

Thursday 17 July 2025 1:20 AM IST

മലയിൻകീഴ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വഴുതയ്ക്കാട് ഗാന്ധിനഗറിൽ വാടകയ്ക്കു താമസിക്കുന്ന തൃശൂർ തലപ്പള്ളി തിരുവില്വാമല ചേരിപ്പറമ്പിൽ വീട്ടിൽ ജോബിയെ (42)പോക്സോ നിയമപ്രകാരം വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പറഞ്ഞത്.വിളപ്പിൽശാല എസ്.എച്ച്.ഒ.വി.നിജാമിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.