ഫാഷൻ ഡിസൈനിംഗ് കോഴ്സ്

Thursday 17 July 2025 1:46 AM IST

ആലപ്പുഴ: കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കണ്ണൂർ തോട്ടടയിലുള്ള കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ സംഘടിപ്പിക്കുന്ന ബി.എസ്‌ സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, ബി.എസ്‌ സി ഇന്റീരിയർ ഡിസൈനിംഗ് ആൻഡ് ഫർണീഷിംഗ് എന്നീ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ള വിദ്യാർത്ഥികൾ 23നകം കോളേജിൽ സർട്ടിഫിക്കറ്റുകൾ സഹിതം റിപ്പോർട്ട് ചെയ്യണം. നേരത്തേ റിപ്പോർട്ട് ചെയ്യാത്ത വിദ്യാർത്ഥികൾക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281574390.