ദേശീയപാതയിൽ നിർമ്മാണം തടഞ്ഞു.
Thursday 17 July 2025 1:49 AM IST
അമ്പലപ്പുഴ: ദേശീയപാതയിൽ പായൽക്കുളങ്ങരയിൽ റോഡു നിർമ്മാണം ജനകീയ സമിതി പ്രവർത്തകർ തടഞ്ഞു. അമ്പലപ്പുഴ പൊലീസ് എത്തി 20 ഓളം വരുന്ന സ്ത്രീകളടക്കമുള്ള പ്രവർത്തകരെ അറസ്റ്റു ചെയ്ത് നീക്കി. ജനകീയ സമിതി നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് അറസ്റ്റുവരിച്ചവരെ 3മണിക്ക് ശേഷം വിട്ടയച്ചു . പായൽക്കുളങ്ങരയിൽ അടിപ്പാതയോ ഉയരപ്പാതയോ നിർമിക്കണമെന്നാവശ്യപ്പെട്ട് ജനതീയ സമിതിയുടെ റിലേ നിരാഹാര സമരം 240 ദിവസം പിന്നിട്ടു.