തുമ്പൂർമൊഴി പദ്ധതിയ്ക്ക് തുടക്കം
Thursday 17 July 2025 2:49 AM IST
മുഹമ്മ: സ്കൂളുകളിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ തുമ്പൂർമൊഴി പദ്ധതി ആരംഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം അഡ്വ.ആർ. റിയാസ് അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ പ്രോഗ്രാം കോഡിനേറ്റർ അഖിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാ സുരേഷ്, ഹെഡ്മിസ്ട്രസ് മെർളിൻ സ്വപ്ന, ജില്ലാ പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനിയർ എ. സ്വരൂപ് തുടങ്ങിയവർ സംസാരിച്ചു.