ഡി.വൈ.എഫ്.ഐ മാർച്ചും യോഗവും

Thursday 17 July 2025 12:52 AM IST

മാവേലിക്കര- വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് അദ്ധ്യാപകരുടെ കാൽ കഴുകിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മാവേലിക്കര ഏരിയ കമ്മിറ്റി മാർച്ചും യോഗവും നടത്തി. കാട്ടുവള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് സ്കൂളിന് ഏതാനും മീറ്റർ മുന്നിൽ പൊലീസ് തടഞ്ഞു. യോഗം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ.രാഹുൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് കുമാർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപിനാഥ് സ്വാഗതം പറഞ്ഞു. അനസ്, രജ്ഞിത്ത്, അനുപമ സൈജു, സെൻ സോമൻ എന്നിവർ സംസാരിച്ചു.