മഹാത്മ ഗാന്ധി കുടുംബസംഗമം
Thursday 17 July 2025 1:53 AM IST
ഹരിപ്പാട്: ചിങ്ങോലി മണ്ഡലം 12-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാഗാന്ധി കുടുംബ സംഗമം ഡി.സി.സി വൈസ് പ്രസിഡന്റ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ഷംസുദീൻ കായിപ്പുറം സന്ദേശം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി. ഷുക്കൂർ ആദരിക്കൽ നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ, കോൺഗ്രസ്സ് നേതാക്കളായ എച്ച്.നിയാസ്, പി.ജി ശാന്തകുമാർ , എം.എ കലാം , പി.ആർ ശശിധരൻ , വിനോദ് അമരേത്ത് , സുധാകരൻ ചിങ്ങോലി, എം.എ അജു, ബിനുരാജ്, പി.സുകുമാരൻ, രൺജിത്ത് മങ്ങാട്ട്, നാസ്സർ മുഹമ്മദ്, നാസറുദ്ധീൻ, മൻജു വാലേത്ത് തെക്കതിൽ , വിജയമ്മ, കാർത്തികേയൻ നായർ തുടങ്ങിയവർ പങ്കെടുത്തു