അവിട്ടപ്പിള്ളി കിഴക്ക് ശാഖാ വാർഷിക പൊതുയോഗം

Thursday 17 July 2025 12:00 AM IST

കൊടകര : എസ്.എൻ.ഡി.പി യോഗം അവിട്ടപ്പിള്ളി കിഴക്ക് ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.ആർ.ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ശെൽവരാജ് കല്ലിങ്ങപ്പുറം അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ എൻ.ബി.മോഹനൻ മുഖ്യാതിഥിയായി. ഡോ. അശ്വിനിദേവ് തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറിയെയും അശ്വനിദേവ് തന്ത്രിയെയും എസ്.എസ്.എൽ.സി, പ്ലസ് ടു വിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ശാഖാ കുടുംബത്തിലെ മുതിർന്ന അംഗങ്ങളെയും ആദരിച്ചു. ചികിത്സാ സഹായം, ഭക്ഷ്യക്കിറ്റ് വിതരണം, പഠനോപകരണ വിതരണം എന്നിവയും നടന്നു. യൂണിയൻ കൗൺസിലർമാരായ നന്ദകുമാർ മലപ്പുറം, പ്രഭാകരൻ മുണ്ടക്കൽ, ഷൈജ രഘു അച്ചങ്ങാടൻ, പങ്കജം ഉണ്ണിക്കൃഷ്ണൻ, രോഹിൽകൃഷ്ണൻ, ശ്രുതി രോഹിൽ, ശാഖാ സെക്രട്ടറി സുമ ഷാജി, ശാഖാ വൈസ് പ്രസിഡന്റ് കെ.എസ്.ഷാജി എന്നിവർ സംസാരിച്ചു.