51-ാം വാർഷിക പൊതുയോഗം

Thursday 17 July 2025 12:50 AM IST

കയ്പമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് 51ാം വാർഷിക പൊതയോഗം ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.കെ.എം.ഇക്ബാൽ അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത പി.പ്രിയനേയും മണ്ഡലം വനിതാ വിംഗ് ചെയർപേഴ്‌സണായി തെരഞ്ഞെടുത്ത കെ.ബി.ബീനയെയും ആദരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് എം.എസ്.സദൻ അനശോചനപ്രമേയവും സെക്രട്ടറി കെ.ആർ.സത്യൻ റിപ്പോർട്ടും ട്രഷറർ കമറുൽ ഹക്ക് കണക്കും അവതരിപ്പിച്ചു. എം.ആർ.സച്ചിദാനന്ദൻ, യു.വൈ.ഷമീർ, പി.എം.റഫീക്ക്, എം.ബി.മുബാറക്, എം.എസ്.സിദ്ധിക്ക് എന്നിവർ സംസാരിച്ചു.