ഇരിങ്ങാലക്കുട ചലച്ചിത്രമേള
Thursday 17 July 2025 12:53 AM IST
തൃശൂർ: ഇരിങ്ങാലക്കുട അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള ഋതുവിന്റെ രണ്ടാം പതിപ്പ് 18, 19 തീയതികളിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ നടക്കും. തൃശൂർ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി, ഇന്ദുചൂഢൻ ഫൗണ്ടേഷൻ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മേള സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. സെന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അദ്ധ്യക്ഷത വഹിക്കും. തൃശൂർ ചലച്ചിത്ര കേന്ദ്ര ചെയർമാൻ ചെറിയാൻ ജോസഫ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട് തുടങ്ങിയവർ സംസാരിക്കും. ഫെസ്റ്റിവൽ ഡയറക്ടർ ലിറ്റി ചാക്കോ, സംഘാടകസമിതി വൈസ് ചെയർമാൻ ചെറിയാൻ ജോസഫ്, പി.കെ.ഭരതൻ, ഗൈരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.